വയനാടിന് കൈത്താങ്ങായി തൃശൂർ; കളക്ഷൻ സെന്ററിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,13,757 രൂപ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശ്ശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 7,13,757 രൂപ ലഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ചെക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ടി. മുരളി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങി. നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലുഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീമിന്റെ നേതൃത്വത്തിലുള്ള എം.കെ അബു ട്രസ്റ്റ് 5 ലക്ഷം രുപ നല്‍കി.

Also Read: ഈ അനുഭവം മറക്കാന്‍ കഴിയില്ല: നദിയുടെ മറുകരയില്‍ പരിക്കേറ്റവര്‍, പിന്നെയൊന്നും ചിന്തിച്ചില്ല റോപ്പില്‍ തൂങ്ങി അക്കരെയെത്തി ഡോക്ടര്‍ ലവ്‌ന, വീഡിയോ

തൃശ്ശൂര്‍ ഡിസ്ട്രിക്ട് ടോഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) 1 ലക്ഷം രൂപയും ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് 55,500 രൂപയും കുന്നംകുളം, കാണിപ്പയ്യൂര്‍ മഹാപ്‌സ് സ്‌ക്വാഡ് ക്ലബ് 10,000 രൂപയും നല്‍കി. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വിദ്യാര്‍ത്ഥികളുമായി 48,257 രൂപയും നല്‍കി. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ ഇതുവരെ 13,67,584 രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News