കേരളത്തിലെ പോലെ തന്നെ കര്‍ണാടകയിലും കടുത്ത ചൂടാണ്. പല സംസ്ഥാനങ്ങലിലും ചൂട് അസഹനീയമായി തുടരുന്നതിനിടയില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശാസ്ത്രജ്ഞര്‍.
ചൂട് കാലത്ത് കറുത്ത കുടകള്‍ ഉപയോഗിക്കണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അവര്‍ ഓര്‍മിപ്പിക്കുന്നതും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതും. ചൂടിനെ നിയന്ത്രിക്കാന്‍ കറുത്ത കുടയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പഴയകാലത്തെ കറുത്ത കുടകള്‍ വര്‍ണകുടകളെക്കാള്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്.
കറുത്ത കുടകള്‍ സൂര്യപ്രകാശവും ചൂടും ആഗീരണം ചെയ്യും. തുടര്‍ന്ന് ഇവ ഇന്‍ഫ്രാ റെഡ് റേഡിയേഷനെ പുറന്തളളി ഹാനികരമായ യുവി വികിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് തടയും. അതേസമയം വെള്ള നിറത്തിലുള്ള കുടകള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, യു.വി വികിരണങ്ങള്‍ കുടയിലൂടെ ശരീരത്തില്‍ പതിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പലരും ഇപ്പോള്‍ യു.വി വികിരണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കറുത്ത കുടകളിലേക്ക് മാറി കഴിഞ്ഞു. കറുത്ത കുടകളും അതിന്റെ ഗുണവും എന്താണെന്ന് തിരിച്ചറിഞ്ഞ് പഴയ കുടകളിലേക്ക് തിരികെ എത്തണമെന്നാണ് മുന്നറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here