21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം. ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചലാണ് അനധികൃതമായി 21 പേരെ ടിടിഇ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ചത്. ബുക്ക് ചെയ്തിട്ട് യാത്ര ചെയ്യാതിരുന്നവരുടെ സീറ്റാണ് അധികപണം വാങ്ങി ടിടിഇ മറ്റ് യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുക, അധിക ചാർജ് ഈടാക്കുക എന്നിങ്ങനെ പരാതികൾ ലഭിച്ചതോടെയാണ് റെയിൽവേ മിന്നൽ പരിശോധന നടത്തിയത്. ഒക്ടോബർ 29 ന് ഡൽഹി-ലഖ്നോ സ്വർണ ശതാബ്ദി എക്സ്പ്രസിൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നുണ്ട് എന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
2000 മുതൽ 3000 രൂപ വരെയാണ് ഒരു ടിക്കറ്റിന് ടിടിഇ യാത്രക്കാരുടെ പക്കൽ നിന്നും ഈടാക്കിയത്. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരോട് പിഴയടക്കാൻ പറഞ്ഞപ്പോഴാണ് അവർ നേരത്തെ പണം ടിടിഇക്ക് നൽകിയ വിവരം പറയുന്നത്. തുടർന്ന് ടിടിഇക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here