കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ; യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നു, ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി പി രാജീവ്

കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . യാത്രക്കാരുടെ എണ്ണത്തിൽ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കേരളത്തിന്റെ അഭിമാനമാകുകയാണ് കെഎംആർഎൽ എന്നും 10,33,59,586 ആളുകളാണ് വെറും ആറര വർഷത്തിനുള്ളിൽ കൊച്ചി മെട്രോയുടെ സേവനം ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കേരളത്തിന്റെ അഭിമാനമാകുകയാണ് കെഎംആർഎൽ. 10,33,59,586 ആളുകളാണ് വെറും ആറര വർഷത്തിനുള്ളിൽ കൊച്ചി മെട്രോയുടെ സേവനം ഉപയോഗിച്ചിരിക്കുന്നത്.
2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.
2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്ര പാസ്സുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെഎംആർഎൽ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലം കണ്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ജനുവരിയിൽ 79,130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറിൽ 94,000 ആയി ഉയർന്നിട്ടുണ്ട്. ഇപ്പോൾ നിർമ്മാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News