‘പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’: മുഖ്യമന്ത്രി

cm pinarayi vijayan

പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുധാരയിൽ പാലക്കാടും ചേരണമെന്നും അതിനായി ഡോ പി. സരിനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പൊതുയോഗത്തിൽ പറഞ്ഞു. ഇടതു സ്ഥാനാർത്ഥി ഡോക്ടർ പി.സരിന്റെ വിജയത്തിനായി മാത്തൂരിൽ ചേർന്ന പൊതുയോഗത്തിൽ അണിനിരന്നത് ആയിരങ്ങളാണ്.

Also read:ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനു മുന്നോടിയായി നടത്തുന്ന ആയുർവേദ ഇൻ്റസ്ട്രിയൽ സെക്ടറൽ കോൺക്ലേവ് കൊച്ചിയിൽ

പാലക്കാടിന്റെ മാറ്റത്തിനായി സരിനെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പാലക്കാടിന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്നും അതിനായാണ് എൽഡിഎഫ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും ജനാരവത്തെ സാക്ഷിയാക്കി ഡോക്ടർ പി സരിൻ പറഞ്ഞു. യോഗത്തിൽ എ കെ ബാലൻ തുടങ്ങിയ എൽഡിഎഫിന്റെ നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തു.

അതേസമയം, കേന്ദ്രം കേരളത്തോട് കാട്ടുന്നത് ക്രൂരത മാത്രമാണെന്നും പ്രധാനമന്ത്രി തന്ന ഉറപ്പ് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തി. കേരളം കള്ള കണക്ക് നല്‍കിയെന്നു പറഞ്ഞു.ഹൈക്കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്ത ബാധിതരെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News