കെ റെയിലിലൂടെ കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നത്: ഇ പി ജയരാജന്‍

കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ഇ പി ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുകയാണ്. എന്നാല്‍ അതിനെ നശീകരണ വാസനയോട് കൂടി എതിര്‍ക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. വികസനം ഇടതുപക്ഷത്തിന് അനുകൂലമായി തീരുമെന്നത് പ്രതിപക്ഷത്തിനെ ഭയപ്പെടുത്തുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജനവിരുദ്ധ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. ലോക വികസനത്തോടൊപ്പം കേരളവും വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ ഒരു നയമാറ്റവും ഇല്ല. വരുന്ന വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ നിരീക്ഷണത്തിനനുസരിച്ച് പ്രചരിപ്പിക്കുന്നവയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര നേതാക്കള്‍ അറിയിക്കും. വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ വേണം മാധ്യമങ്ങള്‍ സൃഷ്ടിക്കാനെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ:അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News