നിറഞ്ഞ പുഞ്ചിരിയുമായി നവകേരള സദസിനെ വരവേറ്റ് ജനങ്ങൾ; ഫോട്ടോ ഗാലറി

നവകേരള സദസ് ഓരോ മണ്ഡലങ്ങളിൽ എത്തുമ്പോഴും വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ജനസ്വീകാര്യതയാണ് ഇത് പ്രകടമാക്കുന്നത്. ഇപ്പോഴിതാ നവകേരളസദസ് വിവിധ മണ്ഡലങ്ങളിൽ എത്തിയപ്പോഴുള്ള ജനങ്ങളുടെ പുഞ്ചിരികളാണ് ശ്രദ്ധേയമാകുന്നത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടപ്പോഴുള്ള സന്തോഷം അവരുടെ മുഖത്ത് പ്രകടമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരു പോലെ നവകേരളസദസിനെ നെഞ്ചേറ്റിയെന്ന് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വി എൻ വാസവൻ എന്നിവരെയും വീഡിയോയിൽ കാണാം.

നവംബർ 18 നായിരുന്നു നവകേരള സദസ് ആരംഭിച്ചത്. കാസർഗോഡ് നിന്നാരംഭിച്ച സദസ് ഇപ്പോൾ ആലപ്പുഴയിലെ ചേർത്തല മണ്ഡലത്തിൽ എത്തി നിൽക്കുന്നു. നിരവധി പരാതികളുമായാണ് ഓരോ ദിവസവും ജനങ്ങൾ നവകേരള സദസിലേക്കെത്തുന്നത്.

അവയ്‌ക്കൊക്കെയും പരിഹാരം കാണാൻ കഴിയുന്നു എന്നത് സർക്കാരിന്റെ നേട്ടം തന്നെയാണ്. കടുത്തുരുത്തി, വൈക്കം, അരൂർ, ചേർത്തല തുടങ്ങിയ നിയമസഭാമണ്ഡലങ്ങളിലായാണ് ഇന്നത്തെ നവകേരളസദസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News