നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്ലക്കാർഡുകൾ

നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനം. നവകേരള സദസിന് കണ്ണൂരിൽ ഒരുക്കിയ സ്വീകരണത്തിൽ സർക്കാർ നേട്ടങ്ങൾ എഴുതിവച്ച പ്ലക്കാർഡുകളുമായാണ് ജനങ്ങൾ മന്ത്രിസഭയെ സ്വീകരിച്ചത്. കണ്ണൂരിൽ മൂന്നാം ദിവസം പര്യടനം നടത്തുന്ന നവകേരള സദസിന് കൂത്തുപറമ്പ് മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യതയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

ALSO READ: നവകേരള സദസ്: പരാതികൾ ഉപേക്ഷിച്ചനിലയിൽ എന്ന് വ്യാജ പ്രചാരണം; ഉത്തരം നൽകി അധികൃതർ

വഴിയിലുടനീളം ജനങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്ലക്കാർഡുകളുമായാണ് പര്യടനത്തെ സ്വീകരിക്കാൻ അണിനിരന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ, സഹകരണ മേഖല, ദേശീയ പാതാ വികസനം, എല്ലാവര്ക്കും ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ചൂണ്ടിക്കാട്ടി ഉയർത്തിയ പ്ലക്കാർഡാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

ALSO READ: നവകേരള സദസിനെ ഉള്‍കൊള്ളാവുന്ന ഒരു മൈതാനവും കേരളത്തിലില്ല; ബഹിഷ്‌കരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തിരസ്‌കരിക്കുന്നു: മന്ത്രി പി രാജീവ്

പരാതികൾ ഉപേക്ഷിച്ചനിലയിൽ കണ്ടെന്നതുൾപ്പടെയുള്ള വ്യാജപ്രചാരണങ്ങൾ പരന്നിട്ടും നവകേരള സദസിന് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത പങ്കാളിത്തത്തിൽ നിന്ന് തന്നെ വ്യക്തമാണെന്ന് മന്ത്രിമാർ അഭിപ്രയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News