പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 മരണം

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. പുർബ ബർധമാൻ ജില്ലയിൽ നാലുപേരും മുർഷിദാബാദിലും നോർത്ത് 24 പർഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മരണപ്പെട്ടവരിൽ കൂടുതലും കൃഷിയിടങ്ങളിൽ പണിയെടുക്കുകയായിരുന്ന കർഷകരായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ ബർധമാൻ, മുർഷിദാബാദ് എന്നിവയുൾപ്പെടെ തെക്കൻ ബംഗാൾ ജില്ലകളിൽ വ്യാഴാഴ്ച വൈകുന്നേരം ഇടിമിന്നലുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News