അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ്. തടി കൂടുതലായത് കൊണ്ടുള്ള ആരോഗ്യ പ്രശനങ്ങൾ വേറെ. പലരും കടുത്ത ഡയറ്റും വ്യായാമങ്ങളും കൊണ്ട് വണ്ണം കുറക്കാൻ നോക്കുമെങ്കിലും പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. മാത്രമല്ല, ഇത്തരം രീതികൾക്ക് സാമ്പത്തിക ചിലവുകളും കൂടുതലായിരിക്കും. ജീവിതശൈലികള്‍, അനാരോഗ്യകരമായ ഭക്ഷണ ശൈലികള്‍, വ്യായാമ കുറവ് തുടങ്ങിയ നിരവധി കാരണങ്ങളാണ് പൊണ്ണത്തടിക്ക് പിന്നിലുള്ളത്.
ഇപ്പോഴിതാ അമിതവണ്ണം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകര്‍. ചണവിത്തില്‍ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് (MCT) എന്നിവ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകര്‍ അമിത വണ്ണം മൂലം കഷ്ട്ടപ്പെടുന്നവർക്കായി വികസിപ്പിച്ചത്.
ALSO READ; ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി
അധികമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കും. ഇതിലൂടെയാണ് തടി കുറക്കാനാവുക. വയര്‍ നിറഞ്ഞതായി തോന്നാന്‍ പ്രേരിപ്പിക്കുന്ന ജിഎല്‍പി-1 (GLP-1), പെപ്‌റ്റൈഡ് വൈവൈ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനം നടക്കുന്നത് കുടലില്‍ വെച്ചാണ്. നിലവിൽ ഗവേഷകർ ഉത്പാദിപ്പിച്ച മരുന്ന് കഴിച്ചാൽ ഈ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ശരീരത്തെ പ്രേരിപ്പിക്കുകയും അങ്ങനെ വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
ലണ്ടനിലെ ക്യൂൻസ് മേരി സർവകലാശാലയിലെ ഗവേഷകരാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൃത്രിമമായി വയറു നിറയുന്നതായി തോന്നിപ്പിച്ച് ഭക്ഷണം കഴിക്കുന്നത് കുറപ്പിക്കുന്നതിലൂടെ വണ്ണം കുറക്കുക എന്ന ആശയത്തിനെ അടിസ്ഥാനമാക്കി എത്തുന്ന ഈ മരുന്ന് താരതമ്യേന വിലക്കുറവുമായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here