ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് പുഴയിൽവീണ് 3 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഗൂഗിൾ മാപ്പിനെതിരെയും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഗൂഗിൾ മാപ്പ് അധികൃതർ അറിയിച്ചു. ‘അപകടത്തിൽ മരണപ്പെട്ടവരുടെ കുടുബത്തെ ഖേഃദം അറിയിക്കുന്നു. കേസിനെ സഹായിക്കാനായി അധികൃതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍’- ഗൂഗിൾ അധികൃതർ വ്യക്തമാക്കി.
Also Read; ഡ്യൂട്ടിക്കിടയില്‍ തൊട്ടുമുന്നില്‍ കടുവ, ജീവന് പണയം വച്ചുള്ള ചില ജോലികള്‍ ഇങ്ങനെയും! വീഡിയോ വൈറല്‍
ഈ വര്‍ഷം ആരംഭത്തിലുണ്ടായ പ്രളയത്തിലാണ് പാലം പകുതി തകർന്നത്. എന്നാല്‍ ഈ വിവരം ജിപിഎസ് സംവിധാനത്തില്‍ അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതറിയാതെ ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചു വന്നവർ അപകടത്തിൽപ്പെട്ടു. അതേസമയം, അപായസൂചനകളൊന്നും അധികൃതർ സമീപപ്രദേശത്ത് വെച്ചിരുന്നില്ല. അപകടത്തില്‍ അധികൃതരും കുറ്റക്കാരാണെന്ന് മരിച്ചവരുടെ കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചെത്തിയ മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചത്. മരിച്ച മൂന്നുപേരും സഹോദരങ്ങളായിരുന്നു. പുഴയിലേക്ക് വീണ വാഹനം വെള്ളത്തിലേക്ക് മുങ്ങി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവമുണ്ടായത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഗുരുഗ്രാമില്‍നിന്ന് ബറേലിയിലേക്ക് വരികയായിരുന്നു ഇവര്‍. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു ഇവർ യാത്ര ചെയ്തത്. അങ്ങനെയാണ് പണി തീരാത്ത ഫ്ളൈ ഓവറിലേക്ക് വാഹനമോടിച്ചെത്തുന്നതും. പാലത്തിന്റെ അറ്റത്തുനിന്ന് 50 അടി താഴ്ച്ചയിലുള്ള രാംഗംഗ നദിയിലേക്ക് കാര്‍ വീഴുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here