കേരളത്തിന്റെ സമാധാനന്തരീക്ഷവും സൗഹാര്‍ദവും തകര്‍ക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല; കാനം രാജേന്ദ്രന്‍

കളമശ്ശേരിയിലുണ്ടായ സ്‌ഫോടനം അതീവ ഗൗരവമേറിയതാണെന്ന് കാനം രാജേന്ദ്രന്‍. കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തികള്‍ക്കും കേരളത്തിന്റെ മണ്ണില്‍ ജനങ്ങള്‍ സ്ഥാനം നല്‍കില്ലെന്നും കാനം രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കളമശ്ശേരിയിലുണ്ടായ സ്‌ഫോടനം അതീവ ഗൗരവമേറിയതാണ്. കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തികള്‍ക്കും കേരളത്തിന്റെ മണ്ണില്‍ ജനങ്ങള്‍ സ്ഥാനം നല്‍കില്ല.സംസ്ഥാനമാകെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക സമാധാനത്തിനു വേണ്ടി പൊരുതുമ്പോള്‍ ഇത്തരമൊരു സംഭവം കേരളത്തില്‍ നടന്നത് അപലപനീയമാണ്. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നായാലും കടുത്ത ഭാഷയില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഇടത്പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെടുന്നു. .ഈ വിഷയത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും അത്തരം പ്രചാരണങ്ങളില്‍ ബോധപൂര്‍വം വീഴാതിരിക്കുകയും ചെയ്യുക എന്നതാണ് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News