സംസ്ഥാന സര്‍ക്കാരിനൊപ്പം 81 ശതമാനം പേര്‍; ഒടുക്കം വസ്‌തുത തുറന്നുപറഞ്ഞ് മനോരമ ന്യൂസ് സര്‍വേ

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന, മനോരമ ന്യൂസ് അഭിപ്രായ സര്‍വേ ഫലം ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നിരവധി പേരാണ് പോസ്റ്റുക‍ള്‍ പങ്കുവെക്കുന്നത്. മനോരമ ന്യൂസ് – വി.എം.ആര്‍ മൂഡ് ഓഫ്‌ ദി സ്റ്റേറ്റ് സര്‍വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആകെ 81.23 ശതമാനം പേരാണ് സര്‍ക്കാരിനെ പിന്തുണച്ചത്. വളരെ നല്ലത് 18.95 %,  നല്ലത് 33.23%, ശരാശരി 29.05% എന്നിവ ആകെ കൂട്ടുമ്പോ‍ഴാണ് ഈ കണക്ക്.

ALSO READ | 18 വർഷത്തിന് ശേഷം ബിജെപി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

മോശമെന്ന് 14.28 %, വളരെ മോശം 4.49 % എന്നിങ്ങനെയാണ് അഭിപ്രായ സര്‍വേ ഫലം. ലോക്‌സഭ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ നടന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലമടക്കം സര്‍ക്കാരിന് നല്ല മാര്‍ക്കാണ് നല്‍കിയത്. ഏറ്റവും മികച്ചത് 37.47 %, മികച്ചത് 30.8 %. ഇവ കൂട്ടുമ്പോള്‍ 68.27 ശതമാനമാണ്. ഇത്തരത്തില്‍ സംസ്ഥാനം ഒന്നടങ്കം ഇടത് സര്‍ക്കാരിനെ പിന്തുണക്കുന്നുവെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News