പൗരത്വനിയമഭേദഗതി; മതനിരപേക്ഷ മനസുള്ളവരെല്ലാം പ്രതിഷേധിച്ചു, 18 അംഗ സംഘത്തിൻ്റെ ശബ്ദം എവിടെയും കേട്ടില്ല: മുഖ്യമന്ത്രി

പൗരത്വനിയമ ഭേദഗതിയിൽ മതനിരപേക്ഷ മനസ് ഉള്ളവരെല്ലാം പ്രതിഷേധിച്ചു, എന്നാൽ അതിൽ 18 അംഗ സംഘത്തിന്റെ ശബ്ദം എവിടെയും കേട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിച്ച പ്രക്ഷോഭനത്തിന് ഇല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 18 അംഗസംഘം തെരഞ്ഞെടുത്ത വോട്ടർമാർക്ക് കടുത്ത മനോവേദനയാണ് ഉണ്ടാക്കിയത്. കേരളത്തിൻ്റെ പ്രതികരണം പാർലമെൻ്റിൽ ഉയർത്തുന്നതിൽ ഇവർ പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മാത്രം രാഹുൽഗാന്ധി എവിടെയും പറഞ്ഞില്ല.

Also Read: സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ല, എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല: കെ.കെ. ശൈലജ ടീച്ചർ

പ്രകടനപത്രികയിൽ പൗരത്വനിയമഭേദഗതി റദ്ദ് ചെയ്യും എന്ന് നമ്മൾ പറഞ്ഞു. കോൺഗസ് എവിടെയും പറഞ്ഞില്ല. ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നത് പ്രകടന പത്രിക തയ്യാറാക്കിയപ്പോൾ അതുണ്ടായിരുന്നു എന്നതാണ്. എന്നാൽ നേതാക്കൾ അത് തിരുത്തി. രാഹുൽ ഗാന്ധി ആരുടെകൂടെയാണ്. ആർ എസ് എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ എന്ത് കൊണ്ട് തടഞ്ഞില്ല. പാർലമെൻ്റിൽ ഒന്നിന് വേണ്ടിയും കേരളത്തിൽ നിന്ന് പോയ 18 എം പിമാരുടെ ശബ്ദം ഉയർന്നില്ല.

Also Read: വയനാട് കോണ്‍ഗ്രസില്‍ വീണ്ടും തിരിച്ചടി; ഡിസിസി ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

പാർലമെൻ്റ് എംപി മാരുടെ യോഗത്തിൽ രണ്ട് തവണ കേന്ദ്ര ധനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരായ നിവേദനത്തിൽ കേരള സർക്കാറിനെതിരെ എഴുതണം എന്നാണ് അവർ ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തി ഏഴായിരത്തി 500 കോടി രൂപയാണ് കേന്ദ്രം തരാതിരുന്നത്. 18 അംഗ എംപിമാർ ഇതിനെതിരെയും ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News