ദില്ലിയിലെ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ; ആശങ്കയിൽ ജനങ്ങൾ

air pollution1

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ കടന്നതോടെ ആശങ്കയിൽ ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നു.സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.രാവിലെ മുതൽ നഗരപ്രദേശങ്ങളിൽ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം അതിഗുരുതരാവസ്ഥയില്‍. വായുഗുണനിലവാര സൂചിക അഞ്ഞൂറിലെത്തി. ശ്വാസതടസ്സം ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥകളുമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ദില്ലി സര്‍ക്കാര്‍ ഇന്ന് പ്രത്യേക അവലോകയോഗം ചേരും.

അതിരൂക്ഷമായ പുകമഞ്ഞ് ദില്ലി നഗരത്തെ വിഴുങ്ങുകയാണ്. ദൃശ്യപരത 500 മീറ്ററില്‍ താഴെയായി കുറയുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഏറ്റവും ഗുരുതര വിഭാഗത്തിലെത്തി. ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ബവാന, ദ്വാരക, ജഹാംഗീര്‍പുരി, ലജ്പത് നഗര്‍, രോഹിണി, വിവേക് വിഹാര്‍ തുടങ്ങീ ദില്ലിയിലെ വിവിധയിടങ്ങള്‍ പുകമഞ്ഞില്‍ മൂടിക്കിടക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് രാജ്യതലസ്ഥാനം.

ALSO READ: ഐഎസ്ആർഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്നു; ഓഷ്യൻസാറ്റ് ഒരു ഉദാഹരണം മാത്രം: എസ് സോമനാഥ്

ശൈത്യകാലത്തില്‍ ആരംഭിക്കുന്ന ടൂറിസം മേഖലയെയും സാരമായി ബാധിക്കുകയാണ് വായുമലിനീകരണം.കടുത്ത ആരോഗ്യപ്രതിസന്ധിയെ തുടര്‍ന്ന് ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ദീപാവലിയിലെ പടക്കം കത്തിക്കലും വാഹനപ്പെരുപ്പവുമെല്ലാം വായുമലിനീകരണം രൂക്ഷമാക്കി. ഇതോടൊപ്പം യുമുനാ നദിയിലെ വിഷപ്പതയും ജലക്ഷാമത്തിനും കാരണമായിട്ടുണ്ട്. രാജ്യതലസ്ഥാനം ശ്വാസം മുട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരും ആം ആദ്മി സര്‍ക്കാരും പരസ്പരം പഴി ചാരി രക്ഷപ്പെടുന്ന സമീപനം ഇത്തവണയും ആവര്‍ത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here