ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ പര്യടനം ആരംഭിക്കും. ജാഥയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയായി.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്കരയില്‍ ആരംഭിച്ച പര്യടനം കെ.ആന്‍സലന്‍,എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി വിവി.കേശവന്കുട്ടി അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന ജോ.സെക്രട്ടറി ജെറിന്‍ കെ ജോണ്‍ വിശദീകരണം നടത്തി.വര്‍ഗ ബഹുജന സംഘടനകള്‍ നല്‍കിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ ഷാജു ആന്റണി നന്ദി പറഞ്ഞു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാര്‍ സ്വാഗതവും വനിതാ കണ്‍വീനര്‍ കെ.മഞ്ജുഷ നന്ദിയും പറഞ്ഞു.
നെടുമങ്ങാട് നടന്ന യോഗം ജി.സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം സി.സാബു അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന ജോ.സെക്രട്ടറി കെ.പി. ഷാ വിഷയാവതരണം നടത്തി. ബെഫി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ബാബുരാജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
ആറ്റിങ്ങലില്‍ നടന്ന സ്വീകരണയോഗം യോഗം സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജോ.സെക്രട്ടറി പ്രശാന്ത് എസ്ബിഎസ്വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജോ.സെകേട്ടറി ജെറിന്‍ കെ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെഫി ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്.എല്‍.ദിലീപ് സ്വാഗതവും പ്രതീഷ് വാമന്‍ നന്ദിയും പറഞ്ഞു.
വര്‍ക്കല മൈതാനംപാര്‍ക്കില്‍ നടന്ന പൊതുയോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ .എം. ലാജി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.ആര്‍.ബിജു അധ്യക്ഷത വഹിച്ചു.ബെഫി ഏരിയ സെക്രട്ടറി ധര്‍മ്മേഷ് സ്വാഗതവും ഏരിയ പ്രസിഡന്റ് ബിനോജ് നന്ദിയും പറഞ്ഞു. വിവിധ ട്രേഡ് യൂണിയന്‍, വര്‍ഗ ബഹുജന സംഘടനകള്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.
വെള്ളിയാഴ്ച്ച രാവിലെ 9.15ന് പരവൂരില്‍ ആരംഭിക്കുന്ന കൊല്ലം ജില്ലാ പര്യടനം ആയൂര്‍(രാവിലെ 11.30), കൊട്ടാരക്കര( ഉച്ചക്ക് 12.30), ശാസ്താംകോട്ട(ഉച്ച കഴിഞ്ഞ് 2.30),ചവറ(3.45പി.എം) എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 5 മണിക്ക് കൊല്ലത്ത് ആരംഭിക്കുന്ന പൊതുയോഗത്തോടെ സമാപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here