വൈദ്യുത വാഹനങ്ങൾ ആകും ഭാവിയിൽ നിരത്തികളിൽ നിറയുക എന്ന സന്ദേശം നൽകുന്ന പഠനം പുറത്ത്. 64% ഉപഭോക്താക്കള്‍ അടുത്തതായി വാങ്ങാൻ ആഗ്രഹിക്കുന്നത് ഒരു വൈദ്യുത വാഹനമാണെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഫ്യൂച്ചര്‍-റെഡി ഇമൊബിലിറ്റി സ്റ്റഡി 2025 എന്ന പഠനത്തിലാണ് ആളുകൾക്ക് വൈദ്യുതി വാഹനത്തിനോടുള്ള പ്രിയം വെളിവാക്കുന്ന റിപ്പോർട്ടുള്ളത്.
വടക്കേ അമേരിക്ക, ഇംഗ്ലണ്ട്, ഏഷ്യാ പസഫിക്ക് മേഖല,യൂറോപ്പ് എന്നിവിടങ്ങളിലുള്ള 1300 പേരെയാണ് പഠനത്തിനായെ തെരഞ്ഞെടുത്തത്. കൂടാതെ വിവിധ ഓഹരിയുടമകള്‍, നിക്ഷേപകര്‍, നിര്‍മാണ കമ്പനികളിലെ അംഗങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങളും സ്വീകരിച്ചതിനു ശേഷമാണ് പഠനത്തിന്റെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Also Read: ബിജിഎംഐ കളിക്കാം നേടാം മഹീന്ദ്ര BE 6
പാരിസ്ഥിതികമായ ഗുണങ്ങളും അതിലുപരി കുറഞ്ഞ പ്രവര്‍ത്തന ചെലവുമാണ് വൈദ്യുതിവാഹനങ്ങളെ തെരഞ്ഞെടുക്കാൻ മിക്ക ആളുകളേയും പ്രേരിപ്പിച്ച ഘടകം എന്നാണ് പഠനത്തിൽ പറയുന്നത്.
വാഹനത്തോടുള്ള പ്രിയത്തേ പറ്റി പറയുമ്പോഴും അതോടൊപ്പം തന്നെ വൈദ്യുതിവാഹനങ്ങളിലുള്ള ആശങ്കകളും ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്. വിലയും ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമാണ് ഏറ്റവും അധികം വൈദ്യുതി വാഹനങ്ങൾ തെരഞ്ഞടുക്കുന്നതിൽ നിന്നും വിലക്കുന്ന വിപരീത ഘടകങ്ങളായി മിക്ക ആളുകളും ചൂണ്ടിക്കാട്ടുന്ന ഘടകം.
Also Read: താങ്ങാവുന്ന വില; പുതിയ നിയോ വേരിയന്റുമായി ആംപിയർ
യു എസ്സിലെ 72% ഉപഭോക്താക്കള്‍ ഇ വി വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുമ്പോൾ ജപ്പാനിൽ അത് 31% മാത്രമാണ്. വാഹനനിര്‍മാതാക്കളില്‍ 55%പേര്‍ ബാറ്ററിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 78% പേര്‍ വാഹനത്തിന്റെ വില കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here