പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി ഫോർട്ട് കൊച്ചിയിലും; ഒക്ടോബർ 19 മുതൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും

PWD RESTHOUSE

പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും ആരംഭിക്കുന്നു. ഒക്ടോബർ 19 മുതലാകും ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നുനൽകുകയെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഫോര്‍ട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ALSO READ: പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കാര്യങ്ങള്‍: മന്ത്രി എം ബി രാജേഷ്

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
ഫോർട്ട് കൊച്ചിയിൽ റസ്റ്റ് ഹൗസ് ഒരുങ്ങി.. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും ആരംഭിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഒക്ടോബർ 19 മുതൽ ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നുനൽകും. നമുക്കൊരുമിച്ച് കൊച്ചിയുടെ സീൻ മാറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News