പേപ്പാറ ഡാമിന് സമീപം കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് മുങ്ങിമരിച്ചത്. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശമായ  പൊടിയക്കാല നെല്ലിക്കാപ്പറയ്ക്ക് സമീപം കാല് കഴുക്കാന്‍  ഇറങ്ങിയ പേട്ട സ്വദേശികളായ നാലംഗ സംഘത്തില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍  കഴിഞ്ഞ ദിവസമാണ് കയത്തില്‍ അകപ്പെട്ടു കാണാതായത്.

ഇന്നലെ വൈകുന്നേരം 5-30 നാണ് സംഭവം. ഇന്നലെ തിരച്ചില്‍ ഫയര്‍ ഫോഴ്‌സ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ സ്‌കൂബ ടീം ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക്  മാറ്റി. സംഭവത്തില്‍ വിതുര പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration