കനത്ത മഴ; പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

കനത്ത മഴയെത്തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ നിലവിൽ 80 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 05. 45ന് 40 സെന്റീമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Also Read; കേരളത്തിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. മലയോര തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ്
അറിയിച്ചു. മധ്യ-തെക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read; ബിൽക്കിസ് ബാനുവിന്റെ ഹർജി; സുപ്രീംകോടതി വിധി പറയാൻ മാറ്റി

വരും ദിവസങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും, ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മലയോര – തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശവും നിലനിൽക്കുന്നുണ്ട്.

Also Read; ‘ചേച്ചി ധൈര്യം ആയിട്ട് കളിച്ചോ, സ്റ്റെപ്പ് ഒക്കെ ഞാൻ പറഞ്ഞ് തരാം’; ചേച്ചിയുടെ നൃത്തത്തിനൊപ്പം ചുവടുവെച്ച് കൊച്ചനുജത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News