മത്തി പ്രേമികളെ ഇതിലെ ഇതിലെ… ഇങ്ങനെ ഒന്ന് പൊരിച്ച് നോക്കു…ഇത് കിടുക്കും

മത്തി ഇങ്ങനെ പച്ച കുരുമുളകിട്ട് പൊരിച്ചെടുക്കും എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:

ചെറിയ മത്തി – അര കിലോ
പച്ച കുരുമുളക് – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – അല്ലി
കറിവേപ്പില – കുറച്ചു
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി – 12
പച്ചമുളക് – 8+8
മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പെരും ജീരകം – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ + വറുക്കാൻ ആവശ്യത്തിന്
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

Also read:വൈകുന്നേരം ചായക്ക് ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാം ഒരു കിടിലൻ പലഹാരം

തയാറാക്കുന്ന വിധം:

  • നന്നായി വൃത്തിയാക്കിയ മത്തി വരഞ്ഞെടുക്കുക.
  • പച്ച കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, 8 പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, ഉപ്പ്, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവ നന്നായി അരച്ച് മത്തിയിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു പച്ചമുളകും നടുകേ കീറി മത്തിയിൽ ഇടുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മത്തി ഇട്ട് തിരിച്ചും മറിച്ചും ഇടുക. നടുകീറിയ പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു കൊടുക്കാം. എല്ലാം കൂടി പൊരിച്ചെടുത്തു ചൂടോടെ വിളമ്പുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News