അധികം വരുന്ന ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റര്‍ സഹായിക്കും. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ ഭക്ഷണസാധനങ്ങൾ കേടായിപ്പോകാറുണ്ട്. റഫ്രിജറേറ്ററിനുള്ളിലെ താപനില കൂടുതലോ കുറവോ ആയിരിക്കുന്നതാണ് ഇതിന് കാരണം.
ALSO READ: ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
ഭക്ഷണസാധനങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ 5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ സൂക്ഷിക്കരുത്. ഈ താപനിലയിൽ ഭക്ഷണം സൂക്ഷിച്ചാൽ പെട്ടെന്ന് കേട് സംഭവിക്കും. ഉയർന്ന താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകും. പഠനങ്ങൾ പ്രകാരം 0 മുതൽ 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ആയിരിക്കണം റഫ്രിജറേറ്ററിനുള്ളില്‍ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. എന്നാൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് താപനില മാറ്റി നൽകേണം.
ALSO READ: ഭൂമിത്തർക്കത്തിൽ അരുംകൊല; വനിതാനേതാവിനെ വീടിനുള്ളിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here