വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം; ഇടയ്ക്ക് പാമ്പ് കടിച്ചതറിഞ്ഞില്ല, കുഴഞ്ഞുവീണ് യുവാവ്

Snake dance

ഉഗ്രവിഷമുള്ള വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. സ്റ്റേജ് ഷോയ്ക്കിടെ സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെയാണ് കലാകാരന് പാമ്പുകടിയേറ്റത്.

ഛഠ് പൂജയോട് അനുബന്ധിച്ചുള്ള കലാപരിപാടിയുടെ ഭാഗമായാണ് ഗൗരവ് കുമാര്‍ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കഴുത്തിലും കയ്യിലുമായി ചുറ്റി നൃത്തം ചെയ്തത്. നൃത്തം ചെയ്ത് കുറച്ച് കഴിയവേ ഗൗരവിന്റെ കയ്യില്‍ പാമ്പ് കടിയേല്‍ക്കുകയായിരുന്നു.

എന്നാല്‍ ഇത് നൃത്തം ചെയ്ത ഗൗരവോ കാണികളോ അറിഞ്ഞില്ല. വൈകാതെ ബോധംകെട്ട് സ്റ്റേജില്‍ വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുനന്നു. അപ്പോഴാണ് ഗൗരവിന് പാമ്പ് കടിയേറ്റെന്ന് വ്യക്തമായത്.

Also Read: പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ അന്തരിച്ചു

പത്തി വിടര്‍ത്തിയ രണ്ട് പാമ്പുകളെ സ്റ്റേജിലും നിരത്തിയ ശേഷമായിരുന്നു ഗൗരവിന്റെ നൃത്തം. ഗൗരവ് ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണ്. വര്‍ഷങ്ങളായി താന്‍ ഇത്തരം സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത് ആദ്യമായാണെന്നും ഗൗരവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News