തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്. സിപി എം ലെ സി.പി കാർത്തികയാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് മൂന്ന് വർഷത്തോളം യുഡിഎഫ് ഭരണത്തിന് അറുതിയായത്. നേരത്തെ പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ, പഞ്ചായത്ത് അംഗങ്ങളായ കലയപുരം അന്‍സാരി, എം.ഷഹനാസ് എന്നിവർ സി.പി.എമ്മി മായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇവർ രാജി വച്ചത്തോടെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് വന്നത്.
Also read:ലേഡീസിന് പറ്റിയ സ്‌കൂട്ടറുമായി യമഹ; 52 കിലോമീറ്റർ മൈലേജും
പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് യുഡിഎഫിന് വൻ തിരിച്ചടിയായിരുന്നു. ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ യുഡിഎഫ് തിരിച്ചടി നേരിടുന്നു എന്നുള്ളതും ശ്രദ്ധേയം. ഇടതുമുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ പ്രചാരണ പരിപാടികളിൽ പല സ്ഥലങ്ങളിലും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് ഡിസിസി നേതൃത്വത്തെയും ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here