പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്; ട്രോഫി സമ്മാനിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2022ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ. പ്രേംജിത്തും സംഘവും അവാർഡ് ഏറ്റുവാങ്ങി.

ALSO READ: അദാനി കമ്പനിക്കെതിരായ ലേഖനം; മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

കണ്ണൂർ സിറ്റിയിലെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനാണ് രണ്ടാമത്തെ മികച്ച സ്റ്റേഷൻ. മൂന്നാമത്തെ മികച്ച സ്റ്റേഷനായി തിരുവനന്തപുരം റൂറലിലെ വിതുര പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു.

ക്രമസമാധാനവിഭാഗം എഡിജിപി എം ആർ അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് സ്റ്റേഷനുകൾ വിലയിരുത്തി അവാർഡ് നിർണയിച്ചത്.

ALSO READ: കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News