‘പെട്ടെന്ന് നശിക്കുന്നതും നിറം മങ്ങുന്നതുമായ ബില്ലുകൾ നൽകുന്നത് നിയമവിരുദ്ധം’: ഉപഭോക്തൃ തർക്ക പരിഹാര കോടതി

വായിക്കാൻ കഴിയാത്തതും ഈടില്ലാത്തതുമായ ബില്ലുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് സേവനത്തിലെ ന്യൂനതയും അധാർമികവുമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്കപരിഹാര കോടതി. നിർമ്മാണ വൈകല്യമുള്ള ലാപ്ടോപ്പിനു പകരം പുതിയതോ അതിന്റെ വിലയോ ഉപഭോക്താവിന് നൽകണം . കൂടാതെ 70,000 രൂപ നഷ്ടപരിഹാരം 9% പലിശ സഹിതം 30 ദിവസത്തിനകം നൽകണം. നിലവാരമുള്ള കടലാസിൽ ഗുണമേന്മയുള്ള മഷിയിൽ തയ്യാറാക്കിയ വ്യക്തിതമായ ബിൽ എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ALSO READ: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പൊലീസ് സംഘം പ്രതികളുമായി പുറത്തേക്ക്

എറണാകുളം, കുമാരപുരം കൃഷ്ണവിലാസം എം എസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിലാണ് ഈ വിധി. അഭിഭാഷകനായ പരാതിക്കാരൻ 20 20ഡിസംബർ 16നാണ് എച്ച്പി ലാപ്ടോപ്പ് തൃപ്പൂണിത്തുറയിലെ റിലയൻസ് ഡിജിറ്റലിൽ നിന്നും വാങ്ങിയത്. ഒരു മാസത്തിനകം തന്നെ ലാപ്ടോപ്പിന്റെ കീബോർഡ് തകരാറിലായി.സർവീസ് സെൻററിൽ കൊടുത്തപ്പോൾ അത് മാറ്റി തന്നു. പിന്നീട് സ്ക്രീൻ തകരാറിലായി. വാങ്ങി 14 ദിവസം കഴിഞ്ഞതിനാൽ ലാപ്ടോപ്പ് മാറ്റിത്തരാൻ കഴിയില്ലെന്ന് എതിർകക്ഷി അറിയിച്ചു. ലാപ് ടോപ്പ് തുടർച്ചയായി തകരാറിലായതിനാൽ അഭിഭാഷകനെന്ന നിലയിലുള്ള പ്രവർത്തനത്തെ ബാധിപ്പിച്ചുവെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.

ALSO READ: ഒഎല്‍എക്‌സില്‍ നോക്കി തെരഞ്ഞെടുത്തു; കാറിന്റെ വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചത് ഒരു വര്‍ഷം മുന്‍പ്

“ലാപ്ടോപ്പ് വാങ്ങി ചുരുങ്ങിയ കാലയളവിനുള്ളിൽ തുടർച്ചയായി തകരാറുണ്ടായാൽ നിർമ്മാണ വൈകല്യമാണ്.പുതിയ ലാപ്ടോപ്പോ അതിൻറെ വിലയോ കിട്ടാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി. ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ , ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

“2020 ഡിസംബർ 16ന് എതിർ കക്ഷി നൽകിയ ബില്ല് ഇപ്പോൾ വായിക്കാൻ കഴിയാത്ത അവസ്ഥയിലാണ് . നിലവാരം കുറഞ്ഞ കടലാസിൽ ഗുണം നിലവാരമില്ലാത്ത മഷി ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ബില്ല് ആണ് പരാതിക്കാരന് നൽകിയത്. 2019ലെ ഉപഭോക്‌തൃ സംരക്ഷണ ചട്ട പ്രകാരമുള്ള 12 ഇനങ്ങൾ ഉള്ള ബില്ല് ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട് .എല്ലാ സർക്കാർ , അർദ്ധസർക്കാർ , സ്വകാര്യ സ്ഥാപനങ്ങളും വ്യക്തവും ഈടുള്ളതുമായ ബില്ല് ഉപഭോക്താവിന് നൽകണമെന്ന 2019 ജൂലൈ 6ലെ സർക്കാർ ഉത്തരവ് പാലിക്കാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. മങ്ങിപ്പോകുന്ന ബില്ലുകൾ ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിന് ഏറെ തടസ്സങ്ങൾ ഉണ്ടാകുന്നു ” കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി. പരാതിക്കാരന് വേണ്ടി അഡ്വ.എ.എൻ. ജ്യോതി ലക്മി ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News