പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കെവി കുഞ്ഞിരാമൻ, മണികണ്ഠൻ , രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.
കെ വി കുഞ്ഞിരാമൻ , കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. നാല് പേർക്കും സി ബി ഐ കോടതി 5 വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു 4 പേർക്കും ഉടൻ ജാമ്യം അനുവദിക്കാൻ ഉത്തരവിട്ട കോടതി വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും എന്ന് വ്യക്തമാക്കി.അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സി ബി ഐ കോടതി ഉത്തരവ് വസ്തുതകൾ പരിശോധിക്കാതെ കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ് എന്നതായിരുന്നു 4 പേരുടെയും ആക്ഷേപം. കുറ്റകൃത്യത്തിലോ ഗുഡാലോചനയിലും ഒരു തരത്തിലും തങ്ങൾ പങ്കെടുത്തിട്ടില്ലെന്നും 4 പേരും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഐ പി സി 225 പ്രകാരം പ്രതികളെ സഹായിച്ചു എന്നതായിരുന്നു 4 പേർക്കും എത്തിരെയുള്ള കുറ്റാരോപണം. ഇതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സി ബി ഐ ക്ക് കഴിഞ്ഞില്ലെങ്കിലും 4 പേരെയും വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. ഇതാണ് 4 പേരും ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. സി ബി ഐ രാഷ്ട്രീയ പ്രേരിതമായാണ് 4 പേരെയും പ്രതിചേർത്തത് എന്ന ആരോപണം ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെടൽ സി ബി ഐ ക്ക് തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here