ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണം മേല്‍ക്കോടതി വിധി വരുന്നതുവരെ നില്‍ക്കുമെങ്കിലും നേതാക്കള്‍ ആരും കൊലപാതകത്തിലോ കൊലപാതകം നടത്തുന്നതിനുള്ള ആലോചനകളിലോ പങ്കാളിയായിരുന്നില്ല എന്ന് പെരിയ കേസിലെ വിധിയില്‍ വ്യക്തമാണെന്ന് അഡ്വ. സി ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇവര്‍ക്കെതിരെ കോടതി തെളിഞ്ഞു എന്നു പറഞ്ഞ 225 ല്‍ ശിക്ഷിച്ചാല്‍ പോലും അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അവര്‍ക്ക് നല്‍കണമായിരുന്നോ? മുമ്പൊരു കുറ്റ കൃത്യങ്ങളിലും പെടാത്ത പൊതു പ്രവര്‍ത്തകര്‍ക്ക് സ്വയം നവീകരണത്തിനുള്ള അര്‍ഹതയില്ലേ?
കെവി കുഞ്ഞിരാമനും മണികണ്ഠനും ജനങ്ങള്‍ക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കും, സിബിഐ മെനഞ്ഞ കഥകളില്‍ തീരുന്നതല്ല ആ സഖാക്കളുടെ പൊതു പ്രവര്‍ത്തനമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പെരിയ കേസില്‍ പ്രതിയാണെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും നാല് സിപിഎം നേതാക്കള്‍ മോചിപ്പിച്ചു എന്നു പറഞ്ഞു സാക്ഷി പറഞ്ഞ എസ്ഐ പ്രശാന്തും എഎസ്ഐ മനോജും രേഖകള്‍ പ്രകാരം സംഭവ സമയം പാക്കത്തല്ല, ബേക്കല്‍ സ്റ്റേഷനിലാണ് ഉണ്ടായിരുന്നതെന്നും കോടതിയില്‍ ബോധിപ്പിചെങ്കിലും അവരുടെ മൊഴിയാണ് രേഖകളെക്കാള്‍ വിശ്വാസ്യമെന്നു ജഡ്ജ് പറയുന്നത്.
ഈ കേസില്‍ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത 10 പ്രതികളെയാണ് ബഹുമാനപ്പെട്ട കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കോടതിക്കു മുമ്പില്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാലാണ് അവരെ വെറുതെ വിട്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ പൂര്‍ണരൂപത്തില്‍ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here