തന്തൈ പെരിയാർ ട്രെൻഡിങ്ങിൽ; സമൂഹ മാധ്യമങ്ങളിൽ വൈറലായി എഐ ചിത്രം

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത് തന്തൈ പെരിയാറിന്റെ എഐ
ചിത്രമാണ്. തന്തൈ പെരിയാർ സനാതന ധർമത്തെ എങ്ങനെ പിഴുതെറിയും എന്ന ആശയമാണ് എഐ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. സനാതന ധർമ്മം എന്ന സങ്കൽപ്പത്തെ പെരിയാർ ചവിട്ടി തെറിപ്പിക്കുന്ന ചിത്രമാണ് വൈറലായത്. ഈ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് പോസ്റ്റായും കമന്റായും എത്തുന്നത്.

ALSO READ: പലസ്തീന്‍ അഫ്ഗാന്‍ വനിതകളെ പ്രസംഗിക്കാന്‍ ക്ഷണിച്ചു; ഗ്രേറ്റ തുന്‍ബര്‍ഗിന്റെ മൈക്ക് തട്ടിപ്പറിച്ചു

ചിത്രത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എക്സ് പ്ലാറ്റഫോമിലും മറ്റും നിമിഷ നേരങ്ങൾ കൊണ്ടാണ് ജനങ്ങൾ ചിത്രം ഏറ്റെടുത്തത്. തമിഴ് നാട്ടിലെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെയുള്ള പ്രതികാരമാണ് ഇത് എന്നാണു വിലയിരുത്തൽ. ബിജെപി അധികാരത്തിൽ വന്നാൽ തന്തൈ പെരിയാറിന്റെ എല്ലാ പ്രതിമകളും പൊളിച്ചുകളയുമെന്ന വിവാദപ്രസ്താവന അണ്ണാമലൈ നടത്തിയിരുന്നു.

ALSO READ: സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കണ്ടക്ടറെ മര്‍ദ്ദിച്ച സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

വിദ്യാഭ്യാസം, സാഹിത്യം, പ്രസിദ്ധീകരണം, രാഷ്ട്രീയം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പെരിയാർ ജാതി ഉന്മൂലന പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ആളാണ്.
സാമൂഹ്യനീതി, ലിംഗനീതി, സാമൂഹിക സമത്വം, മനുഷ്യാവകാശം, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വിമോചനം എന്നിവയ്ക്ക് വേണ്ടിയും മത ഫാസിസത്തിനെതിരെയും പെരിയാർ സധൈര്യം നിലകൊണ്ടു. സ്വാഭിമാന പ്രസ്ഥാനം, ജസ്റ്റിസ് പാർട്ടി, ദ്രാവിഡർ കഴകം തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക സംഘടനകളിലൂടെ സാമൂഹിക നീതിക്കായി അദ്ദേഹം തന്റെ ജീവിതത്തിലുടനീളം പോരാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News