നേമം മണ്ഡലത്തിലെ മധുപാലത്തിന് 12.81 കോടി രൂപയുടെ ഭരണാനുമതി

കൈമനം-തിരുവല്ലം നിവാസികൾക്ക് ആശ്വാസവാർത്ത. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മധുപാലത്തിന് 12.81 കോടി രൂപയുടെ ഭരണാനുമതിയായി. ഇതിൽ 3.84 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനാണ്. കൈമനം-തിരുവല്ലം റോഡിലെ മധുപാലം ഭാഗത്തെ നിലവിലെ പാലം ഇടുങ്ങിയതും രണ്ടു വരി ഗതാഗതത്തിന് സാധ്യത ഇല്ലാത്തതുമാണ്. വളരെ തിരക്കേറിയ പ്രദേശത്ത് പാലം നിർമ്മിക്കണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു.

ഇവിടെ പുതിയപാലം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന സ്ഥലം എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ അഭ്യർത്ഥന പരിഗണിച്ച് 2021-22 വർഷത്തെ ബജറ്റിൽ ഇതിനായി 9 കോടി രൂപ വകയിരുത്തിയിരുന്നു. തുടർന്ന് സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 12.81 കോടി രൂപയുടെ ഭരണാനുമതി. 78 മീറ്റർ നീളമുള്ള പാലമാണ് നിർമ്മിക്കുക. 150 മീറ്റർ അപ്രോച് റോഡും നിർമ്മിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News