സൈനീക ക്ഷേമ വകുപ്പിന് കീഴിൽ ‘സൈനിക റസ്റ്റ് ഹൗസ്’ നിർമാണത്തിന് അനുമതിയുമായി സർക്കാർ. കൊല്ലം തേവള്ളിയിൽ ആണ് സൈനിക റസ്റ്റ് ഹൗസ്കേന്ദ്ര സൈനീക ബോർഡിന്‍റെ നിർദേശപ്രകാരമാണ് ജില്ലാ ആസ്ഥാനങ്ങളിൽ റസ്റ്റ് ഹൗസ് നിർമിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് കൊല്ലത്ത് റസ്റ്റ് ഹൗസ് നിർമിക്കുന്നത് സംബന്ധിച്ച പ്രോജക്ട് സംസ്ഥാന സൈനീക ക്ഷേമ വകുപ്പ് ഡയറക്ടർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2.10 കോടി രൂപയുടെ നിർമാണ ചെലവാണ് റസ്റ്റ് ഹൗസിന് കണക്കാക്കിയിട്ടുള്ളത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ തുടർനടപടികൾ ഉടൻ ആരംഭിക്കും.റസ്റ്റ് ഹൗസ് നിർമാണത്തിന്‍റെ പകുതി ചെലവ് കേന്ദ്രസർക്കാർ ആണ് നൽകുക.
also read:കൊച്ചി ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍
സംസ്ഥാനത്തുള്ള എല്ലാ സായുധ സേനാംഗങ്ങളുടെയും ക്ഷേമമാണ് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സൈനീക ക്ഷേമ വകുപ്പിന്‍റെ ചുമതല. വിമുക്ത ഭടന്മാർ, അവരുടെ ആശ്രിതർ തുടങ്ങിയവരുടെ ക്ഷേമത്തിനും വിവിധ പദ്ധതികൾ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. സൈനിക് വെൽഫെയർ ഡയറക്ടർ സംസ്ഥാനതലത്തിലും ജില്ലാ സൈനിക് വെൽഫെയർ ഓഫീസർമാർ ജില്ലതലത്തിലുമാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സർക്കാരിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിനാണ് സൈനിക ക്ഷേമ വകുപ്പിന്റെ ഭരണ നിയന്ത്രണം ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here