ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. 7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തോട് കോടതി നിര്‍ദേശിച്ചു.
ALSO READ:പളനി മുരുകൻ ക്ഷേത്രം: അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല; ഉത്തരവുമായി മദ്രാസ് ഹെെക്കോടതി
ഗ്യാന്‍വാപിയില്‍ എല്ലാവര്‍ക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്ന് ഹിന്ദുവിഭാഗം അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിക്കുന്നതിന് മുമ്പ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്ന് പുരാവസ്തു വകുപ്പ് (എഎസ്‌ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here