പെർമിറ്റ് ലംഘനം; റോബിൻ ബസ് പിടിച്ചെടുത്തു, കോടതിക്ക് കൈമാറും

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിവന്ന KL65R5999 റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. പിടിച്ചെടുത്ത റോബിൻ ബസ് കോടതിക്ക് കൈമാറും. ബസ് ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നടപടിക്ക് സാധ്യത. ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയിട്ടു.ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഹൈക്കോടതി ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തിയതിന് ഈ വാഹനം എംവിഡി പിടികൂടിയിരുന്നു. പിഴ ഈടാക്കിയ ശേഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വായിച്ച് കേൾപ്പിച്ച എംവിഡി കോടതി ഉത്തരവ് ലംഘിച്ചും യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവ്വീസ് നടത്തരുതെന്ന കർശന നിർദേശം നൽകിയാണ് വാഹനം ഇന്നലെ വിട്ടു നൽകിയത്.

ALSO READ: രാജസ്ഥാന്‍ വോട്ടെടുപ്പ് നാളെ; വന്‍ പ്രതീക്ഷയില്‍ ബിജെപിയും കോണ്‍ഗ്രസും

സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുകൂലവിധിയുണ്ടെന്ന ബസ് ഉടമസ്ഥന്റെ വാദം വ്യാജമാണെന്നത് വിധിയുടെ പകർപ്പ് കാട്ടി ഇന്നലെ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശം ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ കേസെടുത്ത ശേഷം വാഹനം പിടിച്ചെടുക്കുകയായിരുന്നു. വാഹനം കോടതിക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം നൽകിയ വ്‌ളോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News