ആകാശത്ത് വർണ വിസ്മയം തീർത്ത് പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ; ഇന്ത്യക്കാർക്കും കാണാം

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഉല്‍ക്കമഴ കാണാം. ഓഗസ്റ്റ് മാസം 11,12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയിയിൽ നിന്ന് കാണാനാവുക. മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും. ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്‌സീഡ് ഉല്‍ക്കമഴ കാണാം. ഇത് കാണാന്‍ എന്തെങ്കിലും പ്രത്യേക ഉപകരണം ഒന്നും ആവശ്യമില്ല. തെളിഞ്ഞ രാത്രി ആകാശം മാത്രം മതി. പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തുക.

also read :‘ഓന്‍ കല്യാണം കഴിക്കുന്ന കുട്ടി ഓനെ ഇഷ്ടപ്പെട്ടാല്‍ എനക്ക് ഒരു പ്രശ്‌നവുമില്ല’: മകന്റെ പ്രണയത്തിന് കട്ട സപ്പോർട്ടുമായി നടൻ പി പി കുഞ്ഞികൃഷ്ണൻ

വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. തുടർന്ന് അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോഴാണ് ഉല്‍ക്കമഴ എന്ന വര്‍ണക്കാഴ്ചയായി മാറുന്നത്.

കോമെറ്റ് 109പി/സ്വിഫ്റ്റ് -ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെഴ്‌സീഡ്‌സ് ഉല്‍ക്കകള്‍.133 വര്‍ഷങ്ങളെടുത്താണ് സ്വിഫിറ്റ്
ടട്ടില്‍ സൂര്യനെ ഒരു തവണ ചുറ്റുന്നത്. 1865 ല്‍ ജിയോവന്നി ഷിയാപാരെല്ലി എന്ന ശാസ്ത്രജ്ഞനാണ് പെഴ്‌സീഡ്‌സിന്റെ ഉത്ഭവം ഒരു വാല്‍നക്ഷത്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയത്. 1992 ലാണ് ഇതിന് മുന്ന് സ്വിഫ്റ്റ് ടട്ടില്‍ സൗരയൂഥത്തിനകത്ത് പ്രവേശിച്ചത്. 1862 ല്‍ ലൂയി സ്വിഫ്റ്റ്, ഹൊറേസ് ടട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വിറ്റ്-ടട്ടില്‍ കണ്ടെത്തിയത്.

also read :ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ജൂലായ് 17 നാണ് പെഴ്‌സീഡ് ഉല്‍ക്കമഴ ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 24 വരെ നീളും. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News