രാഷ്ട്രീയമാറ്റത്തിലൂടെ സ്വന്തം സ്വഭാവദൂഷ്യങ്ങളെ വെള്ളപൂശാനാണ് വിപിൻ സി ബാബു ശ്രമിക്കുന്നതെന്ന് സിപിഐഎം. പറഞ്ഞു. സ്വഭാവദൂഷ്യം കാരണം പാർട്ടിയുടെ അച്ചടക്കനടപടി നേരിട്ട ഇയാൾ സ്വന്തം തെറ്റുകളെ മറയ്ക്കുവാൻ വേണ്ടിയാണ് പാർട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ ബിബിൻ പെൺസുഹൃത്തുമായി ജില്ലാ പഞ്ചായത്തിന്‍റെ വാഹനത്തിൽ ടൂർ പോയത് വിവാദമായിരുന്നു.ഇത്തരത്തിൽ മറ്റു സ്ത്രീകളുമായുള്ള വിപിൻ സി ബാബുവിന്‍റെ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയത്. മർദ്ദനം സഹിക്കാൻ കഴിയാത്ത സാഹചര്യമായപ്പോൾ പോലീസിൽ പരാതി നൽകുകയും ഒപ്പം പാർട്ടിയിൽ പരാതി നൽകുകയും ചെയ്തു.
അച്ചടക്കനടപടിക്ക് വിധേയനായി നിൽക്കുന്ന വിപിൻ സി ബാബുവാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചതായി പ്രസ്താവിച്ചിരിക്കുന്നത്. പരസ്ത്രീ ബന്ധത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ക്രൂരമായ പീഡനത്തിനിരയായി എന്ന ബിബിൻ സി ബാബുവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി എടുത്തത്.
Also Read: ആ നേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം; വിമാനത്താവളം ക്ലീനിങിന് റോബോട്ടുകള്‍, സംസ്ഥാനത്ത് ആദ്യം
കുടുംബ ജീവിതത്തിൽ ഒരു പൊതുപ്രവർത്തകന് യോജിക്കാത്ത നടപടികളാണ് ബിബിൻ സി ബാബുവിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഉണ്ടായത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളിൽ അടക്കം ഒരു പരിപാടികളിലും കഴിഞ്ഞ ഒന്നര വർഷക്കാലമായി പങ്കെടുത്തിട്ടില്ല.
തന്റെ നിലപാട് മാറ്റത്തെ ന്യായീകരിക്കുവാൻ പാർട്ടിക്കെതിരായി അദ്ദേഹം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ്. സിപിഐഎമ്മിൽ മതനിരപേക്ഷത നഷ്ടപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ പാർട്ടിയായ ബിജെപിയിലാണ് ഇദ്ദേഹം ചേക്കേറിയിട്ടുള്ളത്.
Also Read: ഗാർഹിക പീഡന പരാതിയെത്തുടർന്ന് സിപിഐഎം പുറത്താക്കിയ വ്യക്തി ബിജെപിയിൽ ചേർന്നു
തന്റെ കുറ്റങ്ങളെ ന്യായീകരിക്കുവാനും വെള്ളപൂശാനുമാണ് രാഷ്ട്രീയമാറ്റത്തിലൂടെ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിക്കെതിരെ ബിപിൻ സി ബാബു ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയുന്നതായി സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ഒരു പ്രസ്താവനയിൽ അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here