പത്തനംതിട്ടയില്‍ ഫേസ് ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഒരു പ്രത്യേക പേരിലുള്ള ഫേസ് ബുക്ക് പേജില്‍ സമുദായമൈത്രിയെ ദോഷമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച്ച വൈകിട്ട് 5.30 ന് പ്രചരിപ്പിച്ചതിനാണ്, പത്തനംതിട്ട വെട്ടിപ്രം മുണ്ടുകൊട്ടയ്ക്കല്‍ തേക്കും കാട്ടില്‍ വീട്ടില്‍ നിന്നും, പത്തനംതിട്ട കെ എസ് ഇ ബി ഓഫീസിനു സമീപം ലക്ഷ്മി ശങ്കരവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സദാനന്ദന്റെ മകന്‍ പ്രശാന്ത് (45)പോലീസ് പിടിയിലായത്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ.
പോസ്റ്റിട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രചരിപ്പിക്കപ്പെട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതും, സമുദായസൗഹൃദം തകര്‍ക്കുന്നതുമാണെന്ന് കാണിച്ച്, കൊന്നമൂട് പുതിയത്ത് വീട്ടില്‍ പി കെ സലീമിന്റെ മകന്‍ മുഹമ്മദ് പി സലിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പത്തനംതിട്ട പോലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട പ്രെസ്സ് ക്ലബ്ബിന് സമീപം വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് നടത്തുന്ന പ്രശാന്തിനെ, ഊര്‍ജ്ജിതമായഅന്വേഷണത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.30 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണം നടക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here