തൃശൂരിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് സംശയം

തൃശൂരിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച മരിച്ച ആളെ തിരിച്ചറിഞ്ഞു. പെരിങ്ങാവ്‌ മേലുവളപ്പിൽ പരേതനായ രാമകൃഷ്ണൻ മകൻ പ്രമോദ് (47) ആണ് മരിച്ചത്. സിഎൻജി ഉപയോഗിച്ച് ഓടുന്ന ഓട്ടോ റിക്ഷയാണ് കത്തിനശിച്ചത്. ഓട്ടോയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ആത്മഹത്യയെന്ന് സംശയം.

Also Read; അറബിക്കടലിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ചെറുത്ത് ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News