തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നേപ്പാൾ സ്വദേശി നബീൻ ഗൗതം

തൃശൂർ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശി 28 വയസുള്ള നബീൻ ഗൗതം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നൈന മുലേൽ എന്ന സുഹൃത്ത് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read; കോഴിക്കോട് 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവ്

ദേശീയപാത 66 ൽ ഇന്നു പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ഇവരുടെ സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. മരം വെട്ട് തൊഴിലാളികളായ ഇരുവരും രണ്ടാഴ്ചയോളമായി എടമുട്ടം പാലപ്പെട്ടിയിൽ താമസിച്ചു വരികയാണ്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മാള സ്വദേശിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

Also Read; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ട് ഗഡുക്കളായി നൽകാം; ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News