‘സ്വന്തം മൃതദേഹത്തിന്‍റെ രൂപത്തിൽ ഒരു കേക്ക് വേണം, വരുന്നവർ കീറി മുറിച്ചു തിന്നണം’, ഒരു വ്യത്യസ്ത പിറന്നാൾ ആഘോഷം

‘ജാൻ എ മൻ’ എന്ന സിനിമയിലെ ബേസിൽ ജോസഫിന്‍റെ കഥാപാത്രം സ്വന്തം പിറന്നാൾ തികച്ചും വ്യത്യസ്‍തമായി ആഘോഷിക്കുന്നത് കണ്ട് ചിരിച്ചും ചിന്തിച്ചും കടന്നുപോയവരാണ് നമ്മൾ മലയാളികൾ. സ്വന്തം പിറന്നാളിന്റെ അന്ന്, തന്റെ തന്നെ മരണവാർത്ത പത്രത്തിൽ കൊടുത്ത ‘ചാർളി’യെയും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വ്യത്യസ്തമായ പിറന്നാൾ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല, പിറന്നാൾ ദിനത്തിൽ സ്വന്തം ഡെഡ് ബോഡിയുടെ രൂപത്തിൽ ഒരു കേക്ക് നിർമ്മിച്ചിരിക്കുകയാണ് യുവാവ്.

ALSO READ: ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം

ഫിലിപ്പീൻസിലെ ‘ഇലോയിലോ ഗോൾഡൻ ഹാർട്ട്’ പ്രവർത്തകരുടെ ഗ്രൂപ്പിലാണ് യുവാവിന്റെ വ്യത്യസ്തമായ പിറന്നാൾ ആഘോഷവും കേക്കിന്റെ ചിത്രവും പങ്കുവച്ചിരിക്കുന്നത്. ആമേൻ എന്നാണ് ഈ ചിത്രത്തിന് മിക്ക ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലർ ശവക്കേക്ക് എന്നും, യുവാവിന് വട്ടാണെന്നും വരെ കമന്റുകൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ വളരെയധികം വൈറലായ ഈ ചിത്രം ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന വിവേകമുള്ള ചെറുപ്പക്കാരുടെ അടയാളമാണെന്നും വിലയിരുത്തലുണ്ട്.

എല്ലാ മേഖലകളിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ വച്ച് നടത്തുന്ന വിവാഹങ്ങൾ, കടലിന്റെ നടുവിൽ വച്ചുള്ള ഹണിമൂൺ എന്നിവയെല്ലാം അതിൽ ചിലതാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരാഘോഷമാണ് ഈ യുവാവും ഇപ്പോൾ നടത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും കേക്കും യുവാവുമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

ALSO READ: ഇനി മുന്നോട്ട് ഒരുമിച്ച്; നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News