“ഞാന്‍ മുഹമ്മദ് റിയാസാണ്, നിങ്ങള്‍ എ‍ഴുതിയത് സത്യമാണ് അത് തുടരുക”: ഇത്തരം ജനപ്രതിനിധിക‍ളാണ് നാടിന് വേണ്ടതെന്ന് യുവാവ്

ഫേസ്ബുക്കിലൂടെ നല്‍കിയ പരാതിക്ക് ഉടന്‍ പരിഹാരം കണ്ടെത്തി ഫോണില്‍ നേരിട്ട് വിവരമറിയിച്ച മന്ത്രി മുഹമ്മദ് റിയാസ് മാതൃകയാണെന്ന് യുവാവിന്‍റെ കുറിപ്പ്. പിഡബ്ല്യുഡി റസ്റ്റ് ഹൗസിനെ കുറിച്ചുള്ള പോരായ്മ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ അതിന് പരിഹാരം കണ്ട് നടപടി എടുത്ത മന്ത്രി, തന്നെ നേരിട്ട് വിളിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നുവെന്ന് ഫിറോസ് എന്ന യുവാവ്. തന്‍റെ അനുഭവം പങ്കുവെയ്ക്കുന്നതിന്‍റെ പേരില്‍ പിആര്‍ വര്‍ക്കര്‍ ആക്കരുതെന്നും അദ്ദേഹം കുറിച്ചു.

ഇനിയൊന്നും നടക്കാൻ പോകില്ലാന്ന് വിശ്വസിച്ചിടത്താണു ശ്രീ റിയാസ്സ്‌ വീണ്ടും വ്യത്യസ്ഥനാവുന്നത്‌ വൈകീട്ട്‌ ക്യത്യം 5.30 നു സ്വന്തം നമ്പറിൽ നിന്ന് വിളിക്കുന്നു, ഇത്‌ ഞാൻ മുഹമ്മദ്‌ റിയാസാണെന്ന് പറഞ്ഞപ്പോൾ, എന്നെ കൊണ്ട്‌ നിങ്ങൾക്ക്‌ ബുദ്ധിമുട്ടായ്‌ അല്ലെ എന്നായിരുന്നു എന്റെ മറുപടി, സംസാരത്തിനിടയിൽ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യണൊ എന്ന എന്റെ ചോദ്യത്തിനു അതു വേണ്ടാ എന്നാണു പറഞ്ഞത്‌, നിങ്ങൾ എഴുതിയത്‌ സത്യങ്ങൾ ആണു അത്‌ ഇനിയും തുടരുക നല്ലതും ചീത്തയും അതേ രീതിയിൽ എഴുതുക, നിങ്ങളുടെ സപ്പോർട്ടും കൂടെ ഉണ്ടായാലെ ഈ റസ്റ്റ്‌ ഹൗസുകൾ നമുക്ക്‌ ശരിയാക്കി എടുക്കാൻ കഴിയൂ, ഫിറോസ്‌ ഞാൻ ഇപ്പോൾ വിളിച്ചത്‌ ഇത്‌ സംബന്ധിച്ച നടപടികൾ അറിയിക്കാനാണു , അതിൽ ഒരാളെ സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്‌ രണ്ട്‌ പേർക്ക്‌ പനിഷ്‌മന്റ്‌ ട്രാൻസ്ഫർ നൽകിയിട്ടുണ്ട്‌, അവർ തന്ന റിപ്പോർട്ട്‌ ഞാൻ അംഗീകരിച്ചിട്ടില്ല സത്യ സന്ധമായ റിപ്പോർട്ട്‌ വന്നാൽ ഞാൻ ഫിറോസിനെ അറിയിക്കാം- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: മുഖ്യമന്ത്രി അങ്ങനെ ഒരു ആശയ വിനിമയം നടത്തിയിട്ടില്ല; ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി മാത്യു ടി തോമസ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഒരു ആമുഖം എഴുതാം അതിനു രാജമാണിക്യത്തിലെ വില്ലൻ മാനോജ്‌ K ജയനോട്‌ പറയുന്ന ഡയലോഗ് കടമെടുക്കുന്നുണ്ട്‌, മമ്മൂട്ടിയെ കുറിച്ച്‌ അന്വേഷിച്ച്‌ കിട്ടിയ വിവരങ്ങൾ പങ്കു വെക്കുന്ന ആ ഡയലോഗ്‌ നിങ്ങൾ ഓർക്കുന്നുണ്ടൊ ?
” ബെല്ലാരിയിൽ അവൻ ബെല്ലാരി രാജ വെറും പോത്ത്‌ കച്ചവടക്കാരൻ, സൗദ്യയിൽ അറബികൾക്ക്‌ അവൻ ഡയമണ്ട്‌ രാജ, പിന്നെ മുച്ചീട്ട്‌ രാജ, ബെൻസ്സ്‌ രാജ ”
എങ്കിൽ അതാണു ഇന്നത്തെ എന്റെ അവസ്ഥ, സത്യവും നീതിയും ആണെന്റെ ശരിയായ രാഷ്ട്രീയം. പക്ഷെ ചിലർക്ക്‌ ഞാൻ കമ്മിയാണു, മറ്റു ചിലർക്ക്‌ കോംഗിയും സുടാപ്പിയും പേരിൽ മുസ്ലീം ഉള്ളത്‌ കൊണ്ട്‌ ഇത്‌ വരെ ആരും സഘിയെന്ന് വിളിച്ചിട്ടില്ല , ഇനി ഈ പോസ്റ്റിന്റെ പേരിൽ എന്നെയൊരു കമ്മി PR വർക്കർ ആക്കരുത്‌.
ഇന്ന് പുലർച്ചെ മുതൽ ഉണ്ടായ കോലാഹലങ്ങൾ ചില്ലറയൊന്നും അല്ല, സുഹ്യത്തുക്കൾ വിളിക്കുന്നു, അറിയാവുന്ന PwD rest house സ്റ്റാഫ്‌ വിളിക്കുന്നു ബഹുമാനപെട്ട മന്ത്രി റിയാസ്സ്‌, അദ്ദേഹത്തിന്റെ PA അഭിജിത്ത്‌ എന്നിവർ വിളിക്കുന്നു കൂടാതെ മീഡിയയും കൂടെ ചേർന്നപ്പോൾ സംഗതി ഉഷാറായി.
ഉറക്കത്തിന്റെ ചെറിയ ക്ഷീണത്തിൽ ആയിരുന്നു ഇന്നത്തെ ഡ്രൈവിഗ്‌ അതു കൊണ്ട്‌ വീട്ടിലെത്താൻ പതിവിലധികം സ്റ്റോപ്പുകൾ വേണ്ടി വന്നു.
മുൻപ്‌ ഒരുപാട്‌ തവണ ഞാൻ പല PwD Rest house കളെ കുറിച്ചും ഫോട്ടൊ സഹിതം എഴുതിയിട്ടുണ്ട്‌, മാവേലിക്കര, അങ്കമാലി, പത്തനംതിട്ട, ചെങ്ങന്നൂർ, കരുമാടി, മാനന്തവാടി എന്നിവ അതിൽ ചിലത്‌ മാത്രം.
നല്ലത്‌ എഴുതിയിരുന്ന എനിക്ക്‌ ഒരു ദുരനുഭവം വന്നപ്പോൾ മുൻപ്‌ നല്ലത്‌ പറഞ്ഞത്‌ കൊണ്ട്‌ ഇതെഴുതിയാൽ പലരും എന്നെ കളിയാക്കില്ലെ എന്ന ഭയം എന്നിലുണ്ടായിരുന്നു, പക്ഷെ പിന്നീട്‌ നടന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്തത്‌ ആയിരുന്നു, ശ്രീ മുഹമ്മദ്‌ റിയാസ്സ്‌ എന്റെ പോസ്റ്റിനു മറുപടി തന്നതിൽ നിന്നാണു കാര്യങ്ങൾ സീരിയസ്സായത്‌.
കമന്റിൽ എന്റെ നമ്പർ ചോദിച്ചു, ഞാൻ മറുപടിയായ്‌ നമ്പർ കൊടുത്തു കഴിഞ്ഞ്‌ അവരുടെ PA യുടെ നമ്പർ വഴി ആയിരുന്നു ആദ്യം കാര്യങ്ങൾ സംസാരിച്ചത്‌, ഞാൻ കരുതിയിരുന്നത്‌ അദ്ദേഹത്തിന്റെ പേജ്‌ അഡ്മിൻ ആയിരിക്കും ഈ മറുപടി തന്നതെന്നായിരുന്നു. ഫോൺ കട്ട്‌ ചെയ്തു കുറച്ച്‌ കഴിഞ്ഞ്‌ മിനിസ്റ്റ്രറുടെ ഈ മെയിൽ വരുന്നത്‌ ” പരിശോധിച്ച് അപേക്ഷകന് / പരാതിക്കാരന് അടിയന്തിരമായി ഇമെയിൽ വഴി മറുപടി നൽകുക. (ഒരു കോപ്പി ഈ ഓഫീസിലേക്കും നൽകുക.) ” ഇതായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം.
ബഹുമാനപെട്ട റിയാസ്സ്‌ എന്ത്‌ കൊണ്ട്‌ മറ്റുള്ള ജനപ്രതിനിധികളിൽ നിന്ന് കൊണ്ട്‌ വ്യത്യസ്ഥനാവുന്നു എന്നതിന്റെ ഉത്തരങ്ങളാണു ഇതെല്ലാം, ഇന്ന് നമ്മുടെ മന്ത്രിമാരിൽ എത്ര പേരുടെ പേരുകൾ നിങ്ങൾക്കറിയാം എനിക്കറിയുന്നവർ രാജീവ്‌, വീണ, ആന്റണി രാജു, രാധാക്യഷ്‌ണൻ പിന്നെ റിയാസ്സ്‌ എന്നിവരാണു.
പലരും കമന്റ്‌ ചെയ്ത പോലെ കാലത്തെ ജഗപൊക എല്ലാം കഴിഞ്ഞു, ഇനിയൊന്നും നടക്കാൻ പോകില്ലാന്ന് വിശ്വസിച്ചിടത്താണു ശ്രീ റിയാസ്സ്‌ വീണ്ടും വ്യത്യസ്ഥനാവുന്നത്‌ വൈകീട്ട്‌ ക്യത്യം 5.30 നു സ്വന്തം നമ്പറിൽ നിന്ന് വിളിക്കുന്നു, ഇത്‌ ഞാൻ മുഹമ്മദ്‌ റിയാസാണെന്ന് പറഞ്ഞപ്പോൾ, എന്നെ കൊണ്ട്‌ നിങ്ങൾക്ക്‌ ബുദ്ധിമുട്ടായ്‌ അല്ലെ എന്നായിരുന്നു എന്റെ മറുപടി, സംസാരത്തിനിടയിൽ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യണൊ എന്ന എന്റെ ചോദ്യത്തിനു അതു വേണ്ടാ എന്നാണു പറഞ്ഞത്‌, നിങ്ങൾ എഴുതിയത്‌ സത്യങ്ങൾ ആണു അത്‌ ഇനിയും തുടരുക നല്ലതും ചീത്തയും അതേ രീതിയിൽ എഴുതുക, നിങ്ങളുടെ സപ്പോർട്ടും കൂടെ ഉണ്ടായാലെ ഈ റസ്റ്റ്‌ ഹൗസുകൾ നമുക്ക്‌ ശരിയാക്കി എടുക്കാൻ കഴിയൂ, ഫിറോസ്‌ ഞാൻ ഇപ്പോൾ വിളിച്ചത്‌ ഇത്‌ സംബന്ധിച്ച നടപടികൾ അറിയിക്കാനാണു , അതിൽ ഒരാളെ സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്‌ രണ്ട്‌ പേർക്ക്‌ പനിഷ്‌മന്റ്‌ ട്രാൻസ്ഫർ നൽകിയിട്ടുണ്ട്‌, അവർ തന്ന റിപ്പോർട്ട്‌ ഞാൻ അംഗീകരിച്ചിട്ടില്ല സത്യ സന്ധമായ റിപ്പോർട്ട്‌ വന്നാൽ ഞാൻ ഫിറോസിനെ അറിയിക്കാം, എന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള ഡോക്ടർ ലൈസിനെ കുറിച്ചു പറഞ്ഞപ്പോൾ ലൈസിനോട്‌ അന്വേഷണം അറിയിക്കാൻ പറഞ്ഞു, ലൈസ്‌ ഡോക്ടർ ശ്രീ റിയാസിന്റെ ബന്ധുവാണെന്ന് എനിക്കറിയാമായിരുന്നു അത്‌ കൊണ്ടാണു അവരുടെ പേരു ഞാൻ പറഞ്ഞത്‌.
ഒരു ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പരാതി അല്ലങ്കിൽ ഞാൻ നേരിട്ട വിഷമം പറഞ്ഞതിനു ഇത്ര പെട്ടെന്ന് പരിഹാരം കണ്ടെത്തിയ ശ്രീ റിയാസിനോട്‌ ഒരുപാട്‌ നന്ദിയുണ്ട്‌, ഇതു പോലുള്ള ജന പ്രതിനിധികളെയാണു നമ്മുടെ നാടിന്റെ ആവിശ്യം , ഫോൺ കട്ട്‌ ചെയ്യുമ്പോൾ പിന്നീട്‌ വിളിക്കാം എന്ന് പറഞ്ഞത്‌ ഒരു വെറും വാക്കല്ല എന്നെനിക്കുറപ്പുണ്ട്‌.

ALSO READ: “ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം”: വി എസ് പാടിയ വരികളുടെ കവിയും പിന്നിലെ കഥയും ചരിത്രവും

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News