’10 രൂപ നാണയങ്ങള്‍ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങിയ വ്യക്തി’; ചിത്രം പങ്കുവെച്ച് ഏഥര്‍ സിഇഒ

10 രൂപ നാണയങ്ങള്‍ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങാനെത്തിയ ആളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജയ്പൂരിലെ ഏഥറിന്റെ ഷോറൂമിലാണ് സ്‌കൂട്ടര്‍ വാങ്ങാനെത്തിയ ആള്‍ കൈനിറയെ ചില്ലറയുമായി എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഏഥര്‍ എനര്‍ജി സിഇഒ ചിത്രം പങ്കുവെച്ചതോടെ സ്‌കൂട്ടര്‍ വാങ്ങാനെത്തിയ ആളും കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.
വാഹനത്തിന്റെ താക്കോല്‍ കൈമാറുമ്പോള്‍ മുന്നിലെ മേശപ്പുറത്ത് വിവിധ പൗച്ചുകളിലിരിക്കുന്ന നാണയങ്ങളും കാണാന്‍ സാധിക്കും.

ALSO READ:മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി സമൻസ്

പത്തു രൂപ നാണയങ്ങള്‍ കൊണ്ട് ജയ്പൂരില്‍ നിന്നും ഏഥര്‍ 450 സ്വന്തമാക്കിയ വ്യക്തി എന്ന തലക്കെട്ടോടെയാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ ഏഥര്‍ എനര്‍ജി സിഇഒ തരുണ്‍ മേത്ത വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന ചിത്രം പങ്കുവെച്ചത്. വിവിധ പൗച്ചുകളിലാക്കിയ നാണയത്തുട്ടുകള്‍ താക്കോല്‍ കൈമാറുമ്പോള്‍ മേശപ്പുറത്തു നിരത്തി വെച്ചിരിക്കുന്നതും കാണാം. അതേസമയം ഏഥറിന്റെ ഏത് മോഡലാണ് സ്വന്തമാക്കിയതെന്ന് തരുണ്‍ മേത്ത പങ്കുവെച്ച ചിത്രത്തില്‍ വ്യക്തമല്ല.

ALSO READ:സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം 26-ാംതീയതി: ബിനോയ് വിശ്വം

ഏഥറിന് നിലവില്‍ 450 എന്ന സീരിസില്‍ മൂന്ന് മോഡലുകളാണ് ഉള്ളത്. 450എസ്, 450 എക്‌സ്, 450 അപെക്‌സ്. ഈ മോഡലുകള്‍ക്ക് 1.10 ലക്ഷം മുതല്‍ 1.89 ലക്ഷം വരെയാണ് വില വരുന്നത്. ഈ മോഡലുകള്‍ കൂടാതെ റിസ്റ്റ എന്നൊരു മോഡല്‍ കൂടി ഏഥര്‍ ഉടനെ പുറത്തിറക്കുനമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News