ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; നാലുപേര്‍ പിടിയില്‍

ഐസിഎംആര്‍ വിവര ചോര്‍ച്ചയില്‍ 4 പേര്‍ പിടിയില്‍. ദില്ലി പോലീസിന്റെ സൈബര്‍ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കോവിഡ് ചികില്‍സാ വിവരങ്ങള്‍, വാക്‌സിനേഷന്‍ വിശദാംശങ്ങള്‍ എന്നിവ അടക്കം 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഒക്ടോബറിലാണ് ഐ സി എം ആര്‍ ഡേറ്റ ബേസില്‍ നിന്നും വിവരങ്ങള്‍ ചോരുന്നതായി പുറത്ത് വന്നത്. കൊവിഡ് ചികില്‍സാ വിവരങ്ങള്‍, വാക്‌സിനേഷന്‍ വിശദാംശങ്ങള്‍ എന്നിവ അടക്കം 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവരങ്ങള്‍ നഷ്ടപെട്ടിട്ടില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചു.

Also Read: പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം

കേസില്‍രണ്ട് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ദില്ലി പൊലീസ് 4 പേരെ അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശിയായ ബിടെക് ബിരുദധാരിയും സ്‌കൂള്‍ പഠനം പാതിയില്‍ ഉപേക്ഷിച്ച ഹരിയാന, മധ്യപ്രദേശ് സ്വദേശികളുമാണ് പിടിയിലായത്. ചോര്‍ന്ന വിവരങ്ങളുടെ നിജസ്ഥിതി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പരിശോധിച്ചു വരികയാണ്. അമേരിക്കന്‍അന്വേഷണ ഏജന്‍സി എഫ്ബിഐയുടെയും ആധാറിന് സമാനമായ പാക്കിസ്ഥാനിലെ തിരിച്ചറിയല്‍ രേഖയായ സിഎന്‍ഐസിയുടെ വിവരങ്ങളും സംഘം ചോര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള പ്രതികളെ മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News