യു എ ഇ താമസവിസയിലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റാം. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റിയുടെ സ്മാര്‍ട്ട് വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴിയാണ് താമസ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താൻ കഴിയുക. വ്യക്തി വിവരം, ജോലി, പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരം, ദേശീയത സംബന്ധിച്ച വിവരങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താം. മാറ്റം വരുത്തി കഴിഞ്ഞാല്‍ അതുപയോഗിച്ച് എമിറേറ്റ്‌സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റില്‍ വരും.
കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സ്‌പോണ്‍സര്‍ ഒപ്പിട്ടു നല്‍കിയ അപേക്ഷ, എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നിവയാണ് മാറ്റം വരുത്തുന്നതിന് വേണ്ടിയുള്ള രേഖകള്‍. ഈ സേവനത്തിനുള്ള അപേക്ഷ ഫീസ് 200 ദിര്‍ഹമാണ്. ഇതില്‍ 100 ദിര്‍ഹം സ്മാര്‍ട്ട് സര്‍വീസിനും 50 ദിര്‍ഹം ആപ്ലിക്കേഷനും 50 ദിര്‍ഹം ഇ-സേവനങ്ങള്‍ക്കും ഫെഡറല്‍ അതോറിറ്റി ഫീസുമാണ്.
also read: മണിപ്പൂർ കേസ് ; ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ
അതേസമയം പൂര്‍ണമായ രേഖകളോ വിവരങ്ങളോ നല്‍കാത്ത അപേക്ഷകള്‍ 30 ദിവസത്തിന് ശേഷം തള്ളും. ഇത്തരത്തില്‍ ഒരേ കാരണം മൂന്ന് തവണ ആവര്‍ത്തിച്ചാലും അപേക്ഷ റദ്ദാകും. അപേക്ഷ റദ്ദായാല്‍ അപേക്ഷാ തീയതിയ്ക്ക് ആറുമാസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here