ഏത് ധനകാര്യ സ്ഥാപനങ്ങളിലായാലും ലോണിന് അപേക്ഷിക്കുമ്പോൾ വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ചോദിക്കാറുണ്ട്. എന്നാൽ ആധാർ കാർഡിൽ വ്യക്തിഗത വിവരങ്ങൾ എല്ലാം ഉൾപ്പെടുന്നത് കൊണ്ട് തന്നെ ആധാർ കാർഡും സാധുവായ രേഖയായി സ്വീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ വേഗത്തിൽ വായ്‌പ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
ALSO READ: പ്രശാന്ത് നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ
എന്നാൽ ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെയാണ് ലോണിന് അപേക്ഷിക്കേണ്ടത് എന്ന സംശയം ഏവർക്കുമുണ്ടാകും. അതിനായി ബാങ്ക് വെബ്സൈറ്റിൽ വ്യക്തിഗ ലോൺ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോമിൽ ചോദിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക. ഒപ്പം വായ്പയുടെ തുകയും രേഖപ്പെടുത്തുക. ശേഷം ആധാർ കാർഡ് നമ്പർ നൽകി അനുവദിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്‌ലോഡ് ചെയ്ത രേഖകൾക്കൊപ്പം ബാങ്ക് അപേക്ഷ പരിശോധിക്കും. വായ്പ തുക 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here