ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി പൊലീസ്. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ടവര്‍ ലൊക്കേഷനും, ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കും. മൊഴിയെടുക്കാന്‍ പൊലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചു.
Also Read : ജീവനക്കാരിയെ ചോദ്യം ചെയ്തു ; ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമായിരുന്നു. ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് പണം നല്‍കി എന്നായിരുന്നു പരാതിയിലെ വാദം. എന്നാല്‍ അന്നേ ദിവസം ആ സമയം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. കൈരളി ന്യൂസ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
2023 ഏപ്രില്‍ 10ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മന്ത്രി ഓഫീസിന് പുറത്ത് വച്ച് പണം അഖില്‍ മാത്യുവിന് നല്‍കി എന്നതായിരുന്നു പരാതിക്കാരന്‍ ഹരിദാസിന്റെ ആരോപണം. എന്നാല്‍ പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവായ അലന്‍ മാത്യു തോമസിന്റെ വിവാഹത്തില്‍ അഖില്‍ മാത്യു പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
അതേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമുള്ളതാണ് ദൃശ്യങ്ങള്‍. 4 മണി മുതല്‍ 5 മണിവരെ പള്ളിക്കകത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. ഏകദേശം 100 കിലോമീറ്ററാണ് തിരുവനന്തപുരവും പത്തനംതിട്ട മൈലപ്രയും തമ്മിലുള്ള ദൂരം. അതുകൊണ്ട് ഈ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നു ഏപ്രില്‍ 10ന് അഖില്‍ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നത്. ആ സമയം തിരുവനന്തപുരത്ത് എത്തുക അപ്രായോഗികമാണ്.
പരാതിക്കാരന്‍ ഹരിദാസന്‍ പിന്നീട് അഖിലിനെ കണ്ട സമയം വൈകിട്ട് 4 മണിക്കും 6 മണിക്കും ഇടയ്ക്കാണ് എന്നാക്കി. അലന്‍- ക്രിസ്റ്റീന വിവാഹത്തിന് ശേഷം ഏകദേശം ആറ് മണിയോടെ നടന്ന വിവാഹ സത്കാരത്തില്‍ അഖില്‍ മാത്യു പങ്കെടുത്തതിന്റെ ദൃശ്യവും പിന്നീട് പുറത്തുവന്നു. അഖില്‍ മാത്യു ഹരിദാസില്‍ നിന്നും പണം വാങ്ങി എന്ന ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here