പെര്‍ത്ത് സ്റ്റേഡിയത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരാജയമാണ് ഇന്ത്യയോട് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് ഇവിടെ അഞ്ച് ടെസ്റ്റുകളിലും വിജയിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ സ്വന്തം തട്ടകത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ റണ്ണിനുള്ള പരാജയമാണ് പെര്‍ത്തിലെ 295 റണ്‍സിന്റെ തോല്‍വി. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബ്ല്യുഎസിഎയില്‍ 309 റണ്‍സിനായിരുന്നു അവരുടെ ഈ കാലയളവിലെ ഏറ്റവും വലിയ തോല്‍വി.
പെര്‍ത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 150 ആയിരുന്നു. രണ്ട് തവണ മാത്രമേ ഇന്ത്യ കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്‌കോറുകളോടെ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചിട്ടുള്ളൂ. 2004ലെ വാങ്കഡെ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ 104 ഓള്‍ ഔട്ട് ആയിരുന്നു. 2021ലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 145നും എല്ലാവരും കൂടാരം കയറി.
Read Also: പെര്‍ത്തിലെ ഇന്ത്യന്‍ പവറിന് പിന്നില്‍ ഇവര്‍
ആദ്യ ഇന്നിങ്സില്‍ 150-നോ അതില്‍ താഴെയോ റണ്‍സിന് പുറത്തായ ടീം നേടിയ ടെസ്റ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍സാണ് ഇന്ത്യയുടെ 295. 1991-ലെ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ 343 റണ്‍സാണ് അത്തരത്തിലുള്ള ഏറ്റവും വലിയ വിജയം. ഒന്നാം ഇന്നിങ്സില്‍ വിന്‍ഡീസ് 149 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 2008-ലെ മൊഹാലി ടെസ്റ്റില്‍ 320 റണ്‍സിന് ഓസീസ് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ വലിയ തോല്‍വി കൂടിയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here