2025- 26 ആഷസ് പരമ്പരയ്ക്ക് പെര്‍ത്ത് തുടക്കമിടും; മായുന്നത് 40 വർഷത്തെ ബ്രിസ്ബേനിൻ്റെ ചരിത്രം

perth

2025-26 ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് പെർത്ത് വേദിയാകും. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശോജ്വല പരമ്പരയ്ക്ക് തുടക്കമാകുന്ന 40 വർഷത്തെ ബ്രിസ്‌ബെയ്ൻ്റെ ആതിഥേയത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്. ആഷസ് കിരീടം തിരിച്ചുപിടിക്കുകയാണ് ഇംഗ്ലീഷ് ദൌത്യം.

Also Read: ഇരട്ട ഗോളുമായി റാഫിഞ്ഞ; പെറുവിനെ തരിപ്പണമാക്കി കാനറികൾക്ക് തുടർജയം

2025 നവംബർ 21നാണ് പെർത്ത് സ്റ്റേഡിയത്തിൽ ടെസ്റ്റിന് തുടക്കമാകുക. രണ്ടാം ഡേ-നൈറ്റ് ടെസ്റ്റ് ബ്രിസ്‌ബേനിലെ ഗാബയിൽ നടക്കും. മെൽബണിലെ പരമ്പരാഗത ബോക്‌സിംഗ് ഡേ ഏറ്റുമുട്ടലിനും സിഡ്‌നിയിലെ പുതുവർഷ മത്സരത്തിനും മുമ്പ് അഡ്‌ലെയ്ഡിൽ പ്രീ-ക്രിസ്മസ് ടെസ്റ്റ് നടക്കും.

2017-ൽ അവസാനമായി ഉപയോഗിച്ച പഴയ WACA ഗ്രൗണ്ടിന് പകരം പുതിയ പെർത്ത് വേദിയിൽ ഇതാദ്യമായാണ് ആഷസ് ടെസ്റ്റ് അരങ്ങേറുന്നത്. 1882 മുതലുള്ള ആഷസ് ടെസ്റ്റ് നടത്തുന്ന എട്ടാമത്തെ ഓസ്‌ട്രേലിയൻ വേദിയായി ഇതോടെ പെർത്ത് സ്റ്റേഡിയം മാറും. 1986 മുതൽ ഓസ്‌ട്രേലിയയിൽ നടന്ന എല്ലാ ആഷസ് പരമ്പരകളിലെയും ആദ്യ ടെസ്റ്റിന് ആതിഥേയത്വം വഹിച്ചിരുന്നത് ബ്രിസ്‌ബേനിലെ ഗാബയായിരുന്നു.

ആഷസ് ഷെഡ്യൂൾ:

ആദ്യ ടെസ്റ്റ്, പെർത്ത്: നവംബർ 21-25, 2025

രണ്ടാം ടെസ്റ്റ്, ബ്രിസ്ബേൻ (പകൽ/രാത്രി): ഡിസംബർ 4-8

മൂന്നാം ടെസ്റ്റ്, അഡലെയ്ഡ്: ഡിസംബർ 17-21

നാലാം ടെസ്റ്റ്, മെൽബൺ: ഡിസംബർ 26-30

അഞ്ചാം ടെസ്റ്റ്, സിഡ്നി: ജനുവരി 4-8, 2026

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News