ടൂറിസം ഗ്രാമമായി മാറ്റും; സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി പെരുമ്പളം ദ്വീപ്

സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി ആലപ്പുഴ പെരുമ്പളം ദ്വീപ്. പെരുമ്പളം പാലത്തിന്റെയും ദ്വീപിൻറെയും വളർച്ച ടൂറിസം രംഗത്ത് വികസനസാധ്യതകൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.ദ്വീപിൻറെ മനോഹരമായ ഗ്രാമ ജീവിതം മുഖ്യ ആകർഷണമാണ്. കുമരകം മാതൃകയിൽ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷൻ ആക്കാൻ ആണ് കേരളം സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിക്കാനെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കും. ദ്വീപിനോട് ചുറ്റപ്പെട്ടുകിടക്കുന്ന വേമ്പനാട്ടുകായലിന്റെ ഭംഗിയും ആസ്വദിക്കാനാകും. കേരളത്തിന്‍റെ ടൂറിസത്തിൽ പ്രധാന പങ്കുവഹിക്കാൻ പെരുമ്പളം ദ്വീപിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തൊഴിലുറപ്പ് കൂലിയും പെൻഷൻ തുകയും കൂട്ടിവച്ച് ഒരു വിനോദയാത്ര; ആദ്യമായി വിമാനത്തിൽ കയറുന്ന സന്തോഷത്തിൽ ഈ അമ്മമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News