പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയ സംഭവം; കൊലപാതകം; പ്രതികൾ പൊലീസ് പിടിയിൽ

പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയിൽ ഉപേക്ഷിച്ച സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. ഇതിൽ കുട്ടിയുടെ മാതാപിതാക്കളായ ആസാം നാഗോൺ ജില്ല, പാട്ടിയ ചപ്പോരി വില്ലേജ് സ്വദേശി മുക്ഷിദുൽ ഇസ്ലാം 31, ഇയാളുടെ ഭാര്യ മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവർ രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചത്.

Also read:കളമശ്ശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിനെ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വാടകവീട്ടിൽ താമസിച്ചുവന്ന ഇവർ കുട്ടിയുടെ മൃതശരീരം മുടിക്കൽ സ്കൂൾപടി ഭാഗത്തെ പഴയ ഇരുമ്പു പാലത്തിനടുത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കുട്ടിയുടെ മരണകാരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പിന്നീട് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് പെരുമ്പാവൂർ പൊലീസ് ദമ്പതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയത്.

Also read:ഐക്യത്തിന്‍റേയും മൈത്രിയുടേയും പ്രകാശമാണ് ദീപാവലി, ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നാട്ടിൽനിന്ന് സംഭവദിവസം തന്നെ കടന്നുകളഞ്ഞ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചു എങ്കിലും പാലക്കാട് വച്ച് ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് പെരുമ്പാവൂർ പൊലീസ് അസാമിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.

Also read:ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, ലക്ഷ്യം കേരളത്തിന്റെ കാവിവത്കരണം; മല്ലികാ സാരാഭായ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതശരീരം മാതാപിതാക്കൾ തിരിച്ചറിഞ്ഞ ശേഷം പൊലീസിന്റെ നേതൃത്വത്തിൽ വെങ്ങോല പൊതുശ്മശാനത്തിൽ എത്തിച്ച സംസ്കാരം നടത്തി. പ്രതികൾക്കെതിരെ ക്രിമിനൽ നടപടി നിയമം 302 വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News