പെരുമ്പാവൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭരണസമിതി അംഗം അറസ്റ്റിൽ

arrest

കോൺഗ്രസ് ഭരിക്കുന്ന പെരുമ്പാവൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗം അറസ്റ്റിൽ. പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റ് ഷറഫ് ആണ് അറസ്റ്റിലായത്. ബിനാമി വായ്പകളിലൂടെ 33 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയിരുന്നു.

Also read:‘കൊടകര കുഴൽപ്പണക്കേസ്; പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവകരം’: ടി പി രാമകൃഷ്ണ‌ൻ

പെരുമ്പാവൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് കേസിൽ കോൺഗ്രസ് നേതാക്കളടക്കം 18 പ്രതികളാണുള്ളത്. ഇതിൽ പത്താം പ്രതി പെരുമ്പാവൂർ റയോൺ പുരം സ്വദേശി ഷറഫ് നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്.

Also read:‘നികുതി കണക്കുകള്‍ ലഭ്യമാക്കാതെ സംസ്ഥാനങ്ങളെ ഇരുട്ടില്‍നിര്‍ത്തി കേന്ദ്രം കീശ വീര്‍പ്പിക്കുന്നു’; മനോരമ വാര്‍ത്തയെ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ ബിനാമി വായ്പകളിലൂടെ 33 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.ഇത് സംബന്ധിച്ച് നിരവധി പരാതികളും ലഭിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News